യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു
മണിമല : യുവാക്കളെ ആക്രമിച്ച്
കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ
നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞിരപ്പള്ളി വണ്ടൻപാറ ഭാഗത്ത്
കുന്നേൽ വീട്ടിൽ കെ.എം ഷിബു (56),
ഇയാളുടെ മകൻ ആഷിദ് (27),
കാഞ്ഞിരപ്പള്ളി തുമ്പമട ഭാഗത്ത്
മുണ്ടയ്ക്കൽ വീട്ടിൽ നന്ദു സുരേഷ് (18),
കാഞ്ഞിരപ്പള്ളി വണ്ടൻപാറ ഭാഗത്ത്
നെല്ലിപ്പറമ്പിൽ വീട്ടിൽ രാജേഷ്
എൻ.കെ (24) എന്നിവരെയാണ്
മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഇന്നലെ രാത്രി 10
മണിയോടുകൂടി ഓട്ടോറിക്ഷയിൽ എത്തി
മണിമല കമാൽപ്പടി ഭാഗത്ത് വച്ച് നടന്നു
വരികയായിരുന്ന യുവാക്കളെ ആക്രമിച്ച്
വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതികളിൽ ഒരാളായ ഷിബുവിന് യുവാക്കളിൽ
ഒരാളോട് മുൻ
വൈരാഗ്യം നിലനിന്നിരുന്നു. ഇതിനെ തുടർന്നാണ്
ഇയാൾ സംഘം ചേർന്ന് യുവാക്കളെ
ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന്
കടന്നു കളയുകയും ചെയ്തു. പരാതിയെ
തുടർന്ന് മണിമല പോലീസ് കേസ്
രജിസ്റ്റർ ചെയ്യുകയും ഇവരെ
പിടികൂടുകയുമായിരുന്നു.