വേലനിലത്ത് ബൈക്ക് അപകടം. യുവാക്കൾക്ക് പരിക്കേറ്റു
വേലനിലത്ത് ബൈക്ക് അപകടം. യുവാക്കൾക്ക് പരിക്കേറ്റു
മുണ്ടക്കയം: വേലനിലത്ത് ബൈക്ക് അപകടത്തിൽ യുവാക്കൾക്ക് പരിക്കേറ്റു. മുണ്ടക്കയം മുളങ്കയം പുതുപ്പറമ്പിൽ വിഷ്ണു മനോജ്, ഇയാളുടെ സുഹൃത്ത് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടുകൂടി വേലനിലം ജംഗ്ഷൻ സമീപമായിരുന്നു അപകടം . വളവ് തിരിഞ്ഞ് അമിതവേഗതയിൽ വന്ന ബൈക്ക് റോഡരികിലെ മയിൽകുറ്റി തകർത്ത് കരണം മറിഞ്ഞ് ഓടയ്ക്കുള്ളിലേക്ക് വീഴുകയായിരുന്നു. ബൈക്ക് ഓടയിലേക്ക് വീഴുന്നതിനു മുമ്പ് യുവാക്കൾ തെറിച്ച് സമീപത്തെ ഗേറ്റിൽ ഇടിച്ച് വീണു. പരിക്കേറ്റ രണ്ടുപേരെ നില ഗുരുതരമാണ്..