വിവിധ കേസുകളിൽ പെട്ട് കോടതി ശിക്ഷ വിധിച്ച ശേഷവും ഒളിവിലായിരുന്ന 9 പേര് പോലീസിന്റെ പിടിയിലായി
കോട്ടയം :വിവിധ കേസുകളിൽ പെട്ട് കോടതി ശിക്ഷ വിധിച്ച ശേഷവും ഒളിവിലായിരുന്ന 9 പേര് കഴിഞ്ഞ ദിവസങ്ങളിലായി പോലീസിന്റെ പിടിയിലായി. ഇവർ കോടതിയിൽ ഹാജരാകാത്തതിനാൽ കോടതി ഇവർക്കെതിരെ കൺവിക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലായി നടത്തിയ പരിശോധനയിലാണ് വൈക്കം പൊന്മടത്തിൽ വീട്ടിൽ ജമാൽ, കൂവപ്പള്ളി പള്ളിപ്പറമ്പിൽ വീട്ടിൽ ജേക്കബ്,പാലാ കുളമാക്കൽ വീട്ടിൽ, ബോബി, പുതുപ്പള്ളി മൈലേക്കാട്ട് വീട്ടിൽ സതീഷ് വർഗീസ്, എറണാകുളം ഉറുമ്പിൽ വീട്ടിൽ കെവിൻ തോമസ്, അയ്മനം പുളിവേലിൽ വീട്ടിൽ ഷിബു,
അയ്മനം അമ്പലപ്പറമ്പിൽ വീട്ടിൽ ഷാജി, മറ്റക്കര സോമവിലാസം വീട്ടിൽ മനോജ്,അതിരമ്പുഴ കുന്നത്തു പറമ്പിൽ വീട്ടിൽ അനിൽകുമാർ എന്നിവരെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.