മണിമലയിൽ ഷാപ്പ് മാനേജരെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
കോട്ടയം :മണിമലയിൽ ഷാപ്പ് മാനേജറെ ആക്രമിച്ച് സ്വർണ്ണവും പണവും കവരുകയും, ചോദിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
മണിമല കറിക്കാട്ടൂർ, കളക്കാലിൽ വീട്ടിൽ മാത്യു കെ.ജി (35) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവര്‍ കൂടിയായ ഇയാൾ ഇന്നലെ വൈകുന്നേരത്തോടുകൂടി മണിമല വളയം ഭാഗത്തുള്ള കള്ള് ഷാപ്പിൽ എത്തുകയും കഴിച്ചതിനുശേഷം ബില്ല് അടക്കാതിരുന്നത് ചോദ്യംചെയ്ത ഷാപ്പ് മാനേജരെ ചീത്ത വിളിക്കുകയും ,ആക്രമിക്കുകയും, ഇയാളുടെ പോക്കറ്റിൽ കിടന്ന പണവും, കഴുത്തിൽ കിടന്ന മാല വലിച്ചു പൊട്ടിച്ച് കയ്യിൽ കിട്ടിയ മാലയുടെ ലോക്കറ്റുമായി ഓട്ടോയിൽ കടന്നുകളയുകയുമായിരുന്നു.