എരുമേലി-റാന്നി സംസ്ഥാനപാതയിൽ കരിങ്കല്ലുമുഴിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞ് അപകടം
എരുമേലി: എരുമേലി-റാന്നി സംസ്ഥാനപാതയിൽ കരിങ്കല്ലുമുഴിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ബൈക്കിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായി തലകീഴായി മറിഞ്ഞ് അപകടം.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ എറണാകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ തലകീഴായി മറിഞ്ഞു.
അപകടത്തിൽ ബൈക്ക് യാത്രികനായ താഴത്തുവടകര അറയ്ക്കൽ വിൻസൺ (42) ന്റെ വലതു കാൽ ഒടിഞ്ഞു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം പൂക്കാട്ടുപടി സ്വദേശികളായ അഞ്ചംഗ കുടുംബമായിരുന്നു കാറിൽ ഉണ്ടായിരുന്നത്.