സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ നടക്കും
സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ നടക്കും. കൊല്ലം ജില്ലയായിരിക്കും കലോത്സവത്തിന് വേദിയാവുക. അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. കായികമേള തൃശ്ശൂരിലെ കുന്നംകുളത്ത് ഒക്ടോബറിലാവും നടക്കുക. നവംബറിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ മേളയ്ക്ക് വേദിയാവുക എറണാകുളമായിരിക്കും. ടിടിഐ കലാമേള സെപ്റ്റംബറിൽ പാലക്കാടും ശാസ്ത്ര മേള ഡിസംബറിൽ തിരുവനന്തപുരത്തുമായി നടക്കുമെന്നും യോഗത്തിൽ തീരുമാനമായി.