അഞ്ചുലക്ഷം രൂപയുമായി കൃഷി അസ്സിസ്റ്റന്റ് മുങ്ങി.പരാതിക്ക് പരിഹാരം തേടി കര്‍ഷകന്‍ കൃഷിഭവന് മുന്നില്‍ നിരാഹാരത്തിനൊരുങ്ങുന്നു.
അഞ്ചുലക്ഷം രൂപയുമായി കൃഷി അസ്സിസ്റ്റന്റ് മുങ്ങി.പരാതിക്ക് പരിഹാരം തേടി കര്‍ഷകന്‍ കൃഷിഭവന് മുന്നില്‍ നിരാഹാരത്തിനൊരുങ്ങുന്നു.
കൊക്കയാര്‍: അഞ്ചുലക്ഷം രൂപയുമായി മുങ്ങിയ കൃഷി അസ്സിസ്റ്റന്റിനെതിരായ പരാതിക്ക് പരിഹാരം തേടി കര്‍ഷകന്‍ കൃഷിഭവന് മുന്നില്‍ നിരാഹാര സമരം പ്രഖ്യാപിച്ചു.സംഭവത്തില്‍ ഔദ്യോഗികമായി കൃഷിഭവന് ബന്ധമൊന്നുമില്ലെങ്കിലും അഞ്ചുവര്‍ഷമായി താനനുഭവിക്കുന്ന ദുരിതം ജനങ്ങളുടെയും അധികാരികളുടെയും മുന്നിലെത്തിക്കുവാനാണ് സമരമെന്ന് കര്‍ഷകനായ കൊക്കയാര്‍ മുളംകുന്ന് പുളിക്കിയില്‍ സോണി സെബാസ്റ്റിയന്‍ പറയുന്നു. 2017 -18 കാലഘട്ടത്തില്‍ ഇവിടെ ജോലി ചെയ്തിരുന്ന എസ് ഷെഫീഖ് എന്ന കൃഷി അസ്സിസ്റ്റന്‍ര് ഇദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കുകയും അത് മുതലെടുത്ത് ഭാര്യയുടെ ചികില്‍സയുടെ പേര് പറഞ്ഞ് അഞ്ചുലക്ഷം രൂപ കടമായി വാങ്ങുകയായിരുന്നു പിന്നീട് ഈ തുകയ്ക്ക് ഷെഫീഖ് ചെക്കു നല്‍കിയെങ്കിലും ഇത് മടങ്ങി.പിന്നീട് പൊന്‍കുന്നം കോടതിയില്‍ നല്‍കിയ ചെക്ക് കേസില്‍ അഞ്ചുലക്ഷം നല്‍കുവാന്‍ വിധിയായെങ്കിലും പ്രതി മേല്‍ക്കോടതിയെ സമീപിച്ചു. പ്രതിയായ ഷെഫീഖ് ജോലിചെയ്ത സ്ഥലങ്ങളിലെല്ലാം ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സോണി ആരോപിക്കുന്നത്. ഇയാള്‍ക്കെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പരാതി അട്ടിമറിക്കുകയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു.ചിങ്ങം ഒന്നായ വ്യാഴാഴ്ചമുതലാണ് ഇദ്ദേഹം കൃഷിഭവന് മുന്നില്‍ നിരാഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.