ചുമട്ട് തൊഴിലാളിയായ 47കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
മണിമല: ചുമട്ട് തൊഴിലാളിയായ 47കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ടൗൺ ഭാഗത്ത് നെല്ലിത്താനം വീട്ടിൽ മുബാറക്ക് എ.റഫീഖ് (25) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്നലെ വൈകിട്ട് ആറുമണിയോടെ കറിക്കാട്ടൂർ പള്ളിയുടെ സമീപമുള്ള റോഡിൽ വച്ച് ബഹളം വച്ചതിനെ, 47 കാരൻ തടയുകയും തുടർന്ന് മുബാറക്ക് ഇയാളെ ചീത്ത വിളിക്കുകയും കയ്യിൽ കരുതിയിരുന്ന കത്രിക കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതിനുശേഷം സമീപത്തുള്ള കടയിൽ നിന്നും സോഡാ കുപ്പി എടുത്തു കൊണ്ട് ഇയാളുടെ തലയ്ക്ക് അടിക്കാൻ ശ്രമിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
മണിമല സ്റ്റേഷൻ എസ്.എച്ച്. ഓ ഷാജിമോൻ ബി, എസ്.ഐ സന്തോഷ് കുമാർ, അനിൽകുമാർ, ബിജോയ് വി.മാത്യു, സി.പി. ഓ മാരായ ഷാജുദീൻ, ശ്രീജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കാഞ്ഞിരപ്പള്ളി, എരുമേലി എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി