കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വാഹന പ്രചരണ ജാഥയുടെ ജില്ലാ തല സമാപനം
കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രവും, ചരിത്രവും എന്തിന് പുനസ്ഥാപിക്കണം? എന്ന സന്ദേശമുയർത്തി ആഗ.11 ന് വൈക്കം സത്യഗ്രഹ സ്മാരകത്തിൽ നിന്ന് പ്രയാണമാരംഭിച്ച ജില്ലാ വാഹന പ്രചരണ ജാഥയുടെ ജില്ലാ തല സമാപനം ആഗ.16 ന് വൈകിട്ട്
6 മണിക്ക് കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നടക്കും.സമാപന സമ്മേളനം പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ബി.രമേശ് ഉദ്ഘാടനം ചെയ്യും.പരിപാടിയുടെ വിജയത്തിനായി
സ്വാഗതസംഘം രൂപികരിച്ചു.
മേഖല പ്രസിഡണ്ട് കെ.എൻ.രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം പരിഷത്ത് മുൻ തൃശൂർ ജില്ലാ സെക്രട്ടറിയും, പാമ്പാടി ബ്ളോക്ക് പഞ്ചായത്തംഗവുമായ പ്രൊഫ.എം.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ശശി, ജില്ലാ കമ്മറ്റിയംഗം അഡ്വ.എം.എ.റിബിൻഷാ, മേഖല സെക്രട്ടറി എൻ.സോമനാഥൻ,യൂണിറ്റ് പ്രസിഡണ്ട് കെ.എ.ജമാലുദ്ദീൻ,കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം സുമി ഇസ്മായിൽ, കുടുംബശ്രീ സി.ഡി.എസ്.ചെയർപേഴ്സൺ ദീപ്തി ഷാജി, സീനിയർ സിറ്റിസൺസ് ഫോറം പ്രസിഡണ്ട് പി.സി.രാജ്മോഹൻ എന്നിവർ പ്രസംഗിച്ചു
കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ.തങ്കപ്പൻ ചെയർമാനും, പരിഷത്ത് മേഖല സെക്രട്ടറി എൻ.സോമനാഥൻ കൺവീനറും, സാംസ്കാരിക പ്രവർത്തകനും, നാടകനടനുമായ
ഏ.ജി.പി.ദാസ് ട്രഷററുമായി 50 അംഗ സ്വാഗതസംഘം രൂപീകരിച്ചു.