മൊബൈലിൽ വിളിച്ച് പണം തട്ടുന്ന സംഭവം. തട്ടിപ്പിനിരയായത് വിവിധ ജില്ലകളിൽ നിന്ന് അമ്പതോളം ആളുകൾ എന്ന് സൂചന
മൊബൈലിൽ വിളിച്ച് പണം തട്ടുന്ന സംഭവം. തട്ടിപ്പിനിരയായത് വിവിധ ജില്ലകളിൽ നിന്ന് അമ്പതോളം ആളുകൾ എന്ന് സൂചന
മുണ്ടക്കയം: മുണ്ടക്കയത്ത് മൊബൈലിൽ വിളിച്ച് പണം തട്ടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഇന്നലെ ന്യൂസ് മുണ്ടക്കയം വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് നിരവധി ആളുകളാണ് തങ്ങൾ തട്ടിപ്പിനിരയായ സംഭവം പങ്കുവെച്ചത് . വിവിധ ജില്ലകളിൽ നിന്നായി അമ്പതോളം ആളുകളെ ഇയാൾ പറ്റിച്ചിട്ടുണ്ടെന്നാണ് വിവരം. കട്ടപ്പന സ്വദേശിനിയിൽ നിന്നും പാലായിൽ നിന്നും പത്തനംതിട്ടയിൽ നിന്നും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കട്ടപ്പന സ്വദേശിനിയിൽ നിന്നും ആങ്ങളയുടെ സുഹൃത്താണെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പാലായിൽ എത്തിയ ഇയാൾ ഫോണിൽ വിളിച്ച് കബളിപ്പിച്ച ആളെക്കൊണ്ട് ഒരു വ്യാപാരിയുടെ അക്കൗണ്ടിലേക്കു പണം കൈമാറിച്ച ശേഷം വ്യാപാരിയുടെ കയ്യിൽ നിന്നും ഇയാൾ പണം വാങ്ങുകയായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയുമായി ബന്ധപ്പെട്ട് നിൽക്കുന്ന സമയത്താണ് മുണ്ടക്കയത്തെ റിട്ടയേർഡ് വില്ലേജ് ഓഫീസറെ ഇയാൾ പറ്റിച്ചത്. മുണ്ടക്കയം ഈസ്റ്റിൽ താമസിക്കുന്ന ഒരു മതമേധാവിയുടെ വിളിപ്പേരുള്ളയാളെയും ഇയാൾ പറ്റിച്ചു.
” തട്ടിപ്പുകാരൻ മറനീക്കി പുറത്തുവരുന്നു…. കൂടുതൽ വിവരങ്ങൾ നാളെ “