മുണ്ടക്കയത്ത് മൊബൈലില്‍ വിളിച്ച് കബളിപ്പിച്ച് പണം തട്ടുന്ന വിരുതനെതിരെ വ്യാപക പരാതി
മുണ്ടക്കയത്ത് മൊബൈലില്‍ വിളിച്ച് കബളിപ്പിച്ച് പണം തട്ടുന്ന വിരുതനെതിരെ വ്യാപക പരാതി
മുണ്ടക്കയം: മൊബൈല്‍ ഫോണില്‍ വിളിച്ച് ബന്ധം സ്ഥാപിച്ച ശേഷം പണതട്ടിപ്പ് നടത്തുന്ന യുവാവിനെതിരെ മുണ്ടക്കയത്ത് പരാതി. തട്ടിപ്പിന് വിധേയനാക്കേണ്ട വ്യക്തിയെ കുറിച്ച് ആദ്യാവസാനം പഠിച്ച ശേഷമാണ് തട്ടിപ്പ് നടത്തുന്നത് ഫോണില്‍ വിളിച്ച് നമുക്ക് അടുത്ത് അറിയാവുന്ന രീതിയിലാണ് ഇയാള്‍ സംസാരിക്കുന്നത് .താന്‍ അത്യാവശ്യ കാര്യത്തിന് നില്‍ക്കുകയാണെന്നും പെട്ടെന്ന് സാമ്പത്തിക സഹായം ചെയ്യാമോ എന്നും ചോദിച്ചാണ് വിളിയെത്തുക വ്യക്തിപരമായ കാര്യങ്ങളും അറിയാവുന്ന രീതിയിലുള്ള സംസാരത്തില്‍ ചിലരെങ്കിലും വീണുപോകുകയാണ്.കഴിഞ്ഞ മൂന്നുമാസങ്ങളിലായി ടൗണില്‍ സ്ഥാപനം നടത്തുന്ന മൂന്നു പേര്‍ക്കാണ് ഇയാളുടെ വിളിയെത്തിയത് ഒരേ നമ്പരില്‍ തന്നെയാണ് ഇയാാള്‍ വിളിക്കുന്നത്. ഏറ്റവും അവസാനമായി ഒരു റിട്ടയേഡ് ഉദ്യോഗസ്ഥനാണ് പണം നഷ്ടപ്പെട്ടത്. സിജു അറയ്ക്കല്‍ എന്നാണ് ഇയാളുടെ പേര് ട്രൂകോളറില്‍ തെളിയുന്നതെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു.