ഷാപ്പിനുള്ളിൽ പെപ്പർ സ്പ്രേ ആക്രമണം: യുവാവ് അറസ്റ്റിൽ
ഷാപ്പിനുള്ളിൽ പെപ്പർ സ്പ്രേ ആക്രമണം: യുവാവ് അറസ്റ്റിൽ
കാഞ്ഞിരപ്പള്ളിയിൽ ഷാപ്പ് ജീവനക്കാരനെ പെപ്പർ സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി മണ്ണാറക്കയം കറിപ്ലാവ് ഭാഗത്ത് കൊല്ലംകുന്നേൽ വീട്ടിൽ ബ്ലെസ്സൺ (34) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകുന്നേരം കൂവപ്പള്ളി മണ്ണാറക്കയം ഭാഗത്തുള്ള ഷാപ്പിനുള്ളില്‍ ബഹളം വെച്ച് ചീത്ത വിളിച്ചതിനെ ഷാപ്പ് ജീവനക്കാരൻ ചോദ്യം ചെയ്യുകയും ഇയാളോട് പുറത്തുപോകാൻ പറയുകയുമായിരുന്നു. ഇതിലുള്ള വിരോധം മൂലം ബ്ലെസ്സൺ കയ്യിൽ കരുതിയിരുന്ന കുരുമുളക് സ്പ്രേ ജീവനക്കാരന്റെ മുഖത്ത് അടിക്കുകയും, തുടർന്ന് തന്റെ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. ഇയാൾക്ക് പൊൻകുന്നത്തും, കാഞ്ഞിരപ്പള്ളിയിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ നിർമ്മൽ ബോസ്, എസ്.ഐ രാജേഷ് റ്റി.ജി, ഗോപകുമാർ, സുനിൽ, എ.എസ്.ഐ അനീഷ്, സി.പി.ഓ മാരായ ബിനോ, രാജേഷ്, രതീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.