ജനകീയ ഹോട്ടലുകള്‍ക്ക് പൂട്ടുവീഴുന്നു.സര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കി.ഇനി ഊണിന് മുപ്പത് രൂപ
ജനകീയ ഹോട്ടലുകള്‍ക്ക് പൂട്ടുവീഴുന്നു.സര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കി.ഇനി ഊണിന് മുപ്പത് രൂപ
കോട്ടയം: ഏറെ കൊട്ടിഘോഷിച്ച് സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായി തുടക്കം കുറിച്ച ജനകീയ ഹോട്ടലിന് പൂട്ടുവീഴുന്നു. ഹോട്ടലിന് സര്‍ക്കാര്‍ നല്കിയിരുന്ന സബ് സിഡി നിര്‍ത്തലാക്കി. ഒരു ഊണിന് പത്ത് രൂപ വീതമാണ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയിരുന്നത് ഇതാണ് കഴിഞ്ഞ ഒന്നാം തിയതി മുതല്‍ നിര്‍ത്തലാക്കിയത്. എന്നാല്‍ പഞ്ചായത്തുകള്‍ നല്‍കി വന്നിരുന്ന വെള്ളം,കെട്ടിടം,വൈദ്യുതി തുടങ്ങിയ സഹായങ്ങള്‍ തുടരും.കോവിഡാനന്തരം പ്രത്യേക സാഹചര്യത്തില്‍ തുടങ്ങിയതാണ് ജനകീയ ഹോട്ടലെന്നും ഇപ്പോള്‍ സാഹചര്യം മാറിയെന്നുമാണ് സര്‍ക്കാര്‍ വാദം.ഇതോടുകൂടി ഊണിന് മുപ്പത് രൂപ വാങ്ങിക്കുവാന്‍ ജനകീയ ഹോട്ടല്‍ നടത്തിപ്പുകാര്‍ നിര്‍ബ്ന്ധിതരാകും.
ഓരോ ജില്ലകലിലും ജില്ലാ പ്ലാനിംഗ് കമ്മറ്റികളുടെ നേതൃത്വത്തില്‍ സാഹചര്യം വിലയിരുത്തി ഊണിന് ഏറ്റവും കുറഞ്ഞത് മുപ്പത് രൂപ മപതല്‍ വില നിര്‍ണ്ണയിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.ഇത്തരത്തില്‍ കുറഞ്ഞ വിലയിലുള്ള ഊണിനൊപ്പം തോരന്‍ അച്ചാര്‍ ഉള്‍പ്പെടെ മൂന്ന് തൊടുകറിയും ഒരു ഒഴിച്ചുകറിയും നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.സ്‌പെഷ്യല്‍ വിഭവങ്ങള്‍ക്ക് കൂടുതല്‍ തുക വാങ്ങുവാനുള്ള അനുമതി യൂണിറ്റുകള്‍ക്കുണ്ട്.
ഊണിന് സ,ര്‍ക്കാര്‍ നല്‍കിയിരുന്ന പത്ത് രൂപ വിലയില്‍ കൂട്ടുമ്പോള്‍ പ്രത്യക്ഷത്തില്‍ നഷ്ടം വരുന്നില്ലെങ്കിലും വില കൂടുന്നത് കച്ചവടത്തെ ബാധിക്കുമൊയെന്നും സംശയമുണ്ട് നിലവില്‍ പല യൂണിറ്റുകളും നഷ്ടം സഹിച്ചാണ് ഹോട്ടല്‍ നടത്തികൊണ്ട് പോകുന്നത്. പഞ്ചായത്തിന്റേതല്ലാത്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളും ഇതോടെ പ്രതിസന്ധിയിലാകും