മുണ്ടക്കയത്ത് യാചകശല്യം രൂക്ഷമാകുന്നു മുമ്പ് തട്ടിപ്പിന് പിടിച്ചവരുള്‍പ്പടെ രംഗത്ത്
മുണ്ടക്കയത്ത് യാചകശല്യം രൂക്ഷമാകുന്നു
മുമ്പ് തട്ടിപ്പിന് പിടിച്ചവരുള്‍പ്പടെ രംഗത്ത്
മുണ്ടക്കയം: മുണ്ടക്കയത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും യാചക ശല്യം രൂക്ഷമാകുന്നു.മുമ്പ് തട്ടിപ്പിന് പിടിച്ചവരുള്‍പ്പെടെ രംഗത്തിറങ്ങിയതോടുകൂടി യാത്രികരും വ്യാപാരികളുമുള്‍പ്പെടെയുള്ളവര്‍ ദുരിതത്തിലായി.തൊടുപുഴയില്‍ ബസ്സില്‍ പിരിവ് നടത്തി നാട്ടുകാര്‍ പിടികൂടിയവര്‍ ഉള്‍പ്പെടെ മുണ്ടക്കയത്ത് കഴിഞ്ഞ ദിവസം ബസ്സുകളില്‍ പിരിവിനിറങ്ങിയിരുന്നു. വ്യാപാരസ്ഥാപനങ്ങള്‍ തുറന്നാലുടന്‍ തന്നെ പിരിവുകാരും എത്തുമെന്ന് വ്യാപാരികള്‍ പറയുന്നു ഉച്ചയ്ക്ക് മുമ്പ് അരഡസന്‍ പിരിവുകാരെങ്കിലും രംഗത്തെത്തും ഇവരില്‍ സ്വന്തം ഫോട്ടോ അച്ചടിച്ച് പിരിവിനിറങ്ങുന്ന മാനസിക രോഗികളുമുണ്ട്. ചില പിരിവുകാരെങ്കിലും വന്‍കിട റാക്കറ്റിന്റെ ഭാഗമാണോയെന്നും സംശയമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.