ഐക്യ ട്രേഡ് യൂണിയൻ വാഹന പ്രചരണ ജാഥ
ഐക്യ ട്രേഡ് യൂണിയൻ വാഹന പ്രചരണ ജാഥ
മുണ്ടക്കയം ഇസ്റ്റ് . ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാറിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ നടത്തുന്ന വാഹന പ്രചരണ ജാഥ ഉദ്ഘാടനം 35-ാം മൈലിൽ ഐ.ൻ. റ്റി യു.സി. സംസ്ഥാന സെക്രട്ടറി അഡ്വ.സിറിയക് തോമസ് നിർവഹിച്ചു തിരു.കൊച്ചി തോട്ടം തൊഴിലാളിയൂണിയൻ ജനറൽ സെക്രട്ടറി കെ.കെ. ജനാർഥനൻ അദ്ധ്യക്ഷത വഹിച്ചു.
ജാഥാ ക്യാപ്റ്റൻ വാഴൂർ സോമൻ എം.എൽ.എ. വൈസ് ക്യാപ്റ്റൻ .പി.സ് രാജൻ. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.റ്റി. ബിനു. ഐ.ൻ.റ്റി യു.സി. ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി . ജോൺ പി.തോമസ് . ആർ . ചന്ദ്രബാബു . വി.ആർ.ബാലകൃഷ്ണൻ. പി.കെ.രാജൻ.ആർ. വിനോദ്.വി.സി.ജോസഫ് .എം.സി.സുരേഷ് . സണ്ണി തട്ടുങ്കൽ . സുരേഷ് ഒലിക്കൽ . തങ്കൻ ജോർജ്ജ് . യൂനസ്. കെ.പി.സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.