അയൽവാസിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളി: അയൽവാസിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി ആലം പരപ്പ് ഭാഗത്ത് ഇടശ്ശേരിമറ്റം വീട്ടിൽ രാജേഷ് ഇ. റ്റി (36) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത് രാജേഷും ഇയാളുടെ സഹോദരനും ചേർന്ന് കഴിഞ്ഞ ദിവസം അയൽവാസിയായ യുവാവിന്റെ വീട്ടിൽ ടി.വി കാണുന്നതിനിടയിൽ പരസ്പരം അസഭ്യം പറഞ്ഞതിനാൽ യുവാവ് ഇവരോട് വീട്ടിൽനിന്ന് ഇറങ്ങിപ്പോകണമെന്ന് പറഞ്ഞതിനുള്ള വിരോധം മൂലം ഇരുവരും ചേർന്ന് യുവാവിനെ മർദ്ദിക്കുകയും, അടുക്കളയിൽ ഉണ്ടായിരുന്ന സ്റ്റീൽ പാൻ എടുത്ത് തലയ്ക്കടിക്കുകയുമായിരുന്നു. തുടർന്ന് അവർ ടി.വി അടിച്ചു നശിപ്പിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രാജേഷിനെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ നിർമ്മൽ ബോസ്, എ.എസ്.ഐ ഹാരിസ്, സി.പി.ഓ മാരായ വിമൽ വി നായർ, ബിനു റ്റി.കെ, അരുൺ കെ.അശോക് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.