പാറത്തോട് പാലപ്രയിൽ തൊഴിലുറപ്പ് ജോലിക്കിടെ കണ്ട പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി വനം വകുപ്പിന് കൈമാറി

പാറത്തോട് പാലപ്രയിൽ തൊഴിലുറപ്പ് ജോലിക്കിടെ കണ്ട പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി വനം വകുപ്പിന് കൈമാറി

പാലപ്ര പുതുപറമ്പിൽ സേവ്യർ തോമസിൻ്റെ പുരയിടത്തിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്.

തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെ പെരുപാമ്പിനെ കാണുകയായിരുന്നു.

തുടർന്ന് പഞ്ചായത്തംഗം കെ .പി സുജീലനെ വിവരമറിയിക്കുകയും ഇദ്ദേഹമെത്തി നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടുകയുമായിരുന്നു.

പിടികൂടിയ പാമ്പിന് ഏകദേശം ഏഴടിയിലധികം നീളവും 12 കിലോയോളം തൂക്കവുമുണ്ട്.

പാമ്പിനെ പിന്നീട് വനപാലകർക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page