നൈപൂണ്യ പരിശീലന അവബോധ ക്യാമ്പിന്‍റെ ബ്ലോക്ക് തല ഉത്ഘാടനം
കാഞ്ഞിരപ്പളളി : വിവിധ തൊഴില്‍ മേഖലകളില്‍ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നൈപുണ്യ പരിശീലനം നല്‍കി അവരുടെ കാര്യശേഷി വര്‍ദ്ധിപ്പിച്ച് ഉല്പാദനക്ഷമതയും ഗുണമേډയും വര്‍ദ്ധിപ്പിക്കുന്നതിനും സ്വയം തൊഴില്‍ സംരംഭകരാക്കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി അഡ്വ.സെബാസ്റ്റ്യാന്‍ കുളത്തുങ്കല്‍ എം.എല്‍.എ അറിയിച്ചു. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെയും കുടുംബശ്രീ മിഷന്‍റെയും നേത്യത്വത്തില്‍ ഉന്നതി പ്രോജക്ടിന്‍റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായുളള നൈപൂണ്യ പരിശീലന അവബോധ ക്യാമ്പിന്‍റെ ബ്ലോക്ക് തല ഉത്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയ തൊളിലാളികള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു.ഫുഡ് പ്രോസസിംഗ്, പേപ്പര്‍ ക്യാരിബാഗ് നിര്‍മ്മാണം മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ്, ബ്യൂട്ടിഷന്‍ കോഴ്സ്,തയ്യല്‍ പരിശീലനം,സോഫ്റ്റ് വെയര്‍ ഡെവലപ്പമെന്‍റ് തുടങ്ങി വിവിധ തൊഴില്‍ മേഖലകളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നതാണ് ഉന്നതി പദ്ധതി. ചടങ്ങില്‍ ആദ്യ ബാച്ചില്‍ ഫുഡ് പ്രോസസിംഗ് പരിശീലനം പൂര്‍ത്തിയാക്കിവര്‍ നിര്‍മ്മിച്ച വിവിധ തരം ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനവും നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ബ്ലോക്ക് തല ഉത്ഘാടന ചടങ്ങളില്‍ വൈസ് പ്രസിഡന്‍റ് അഞ്ജലി ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.സാജന്‍ കുന്നത്ത്, ജോളി മടുക്കക്കുഴി, ഷക്കീലാ നസീര്‍,രത്നമ്മ രവീന്ദ്രന്‍,ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ഫൈസല്‍.എസ്,ജോയിന്‍റ് ബിഡിഒ റ്റി.ഇ സിയാദ്, കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റര്‍ ജോതിഷ് രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉന്നതി പരിശീലനത്തിന്‍റെ ഗ്രാമപഞ്ചായത്ത് തല ക്യാമ്പ് ജുലൈ 25 ന് പാറത്തോട് 26 ന് എരുമേലി, മണിമല 27ന് മുണ്ടക്കയം, കൂട്ടിക്കല്‍ 29 ന് കോരുത്തോട് എന്നീ ഗ്രാമപഞ്ചായത്തുകളില്‍ നടത്തപ്പെടുന്നതാണ്.