യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളി: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറക്കടവ് ഭാഗത്ത് കോലച്ചിറയിൽ വീട്ടിൽ റൂബിൻ.എസ് (34) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി 9 മണിയോടുകൂടി വീട്ടിലെത്തുകയും അമ്മയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് അമ്മയെ ഉപദ്രവിക്കുകയും ഇത് കണ്ട ഇളയ സഹോദരന്‍ ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് ഇവർ തമ്മിൽ ഇതിന്റെ പേരില്‍ വാക്ക് തർക്കം ഉണ്ടാവുകയും റൂബിൻ മുറിയിൽ കിടന്നിരുന്ന ടീപ്പോയുടെ കാൽ ഇളക്കി ഇത് ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയും, തുടർന്ന് അടുക്കളയിൽ ഇരുന്ന കത്രിക ഉപയോഗിച്ച് ഇയാളെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ നിർമ്മൽ ബോസ്, എ.എസ്.ഐ അനീഷ്, സി.പി.ഓ മാരായ ബിനോ, ഹുസൈൻ, അഭിലാഷ്, ബിനോയ് മോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.