പാറത്തോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി.
പാറത്തോട് – പാറത്തോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും , കോൺഗ്രസ് അഖിലേന്ത്യാ കമ്മറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ പാറത്തോട് ടൗണിൽ ചേർന്ന സർവ്വകക്ഷി സമ്മേളനം അനുശോചനം രേഖപ്പെടുത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റ്റി എം ഹനീഫ അദ്ധ്യക്ഷനായിരുന്നു. റവ: ഫാ. മാർട്ടിൻ വെള്ളിയാങ്കുളം, മുഫ്തി ഷംഷുദ്ദീൻ മുസലിയാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര , പിസി തോമസ് എക്സ് എം പി, സിബി നമ്പുടാകം, കബീർ മുക്കാലി, ജലാൽ പൂതക്കുഴി, പി.കെ.ബാലൻ, തോമസ് കട്ടയ്ക്കൽ, മറിയാമ്മ റ്റീച്ചർ, ഹംസ, ബാബുരാജ്, കെ.യു. അലിയാർ, എം റ്റി സജീവ് എം റ്റി ,കൂട്ടിക്കൽ മുഹമ്മദ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാലിയമ്മ ജയിംസ്, ജോൺസി വാന്തിയിൽ , മോഹനദാസ് പഴൂമല , സുരേന്ദ്രൻ കൊടിത്തോട്ടം, എം.കെ. ഹാഷിം, വസന്ത് തെങ്ങുംപള്ളി എന്നിവർ പ്രസംഗിച്ചു.