ഐ.ടി. അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ഐ.ടി. അസിസ്റ്റന്റ്
കോട്ടയം: കാഞ്ഞിരപ്പളളി ഐ.ടി.ഡി.പി. ഓഫീസിലും വൈക്കം, മേലുകാവ്, പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും പ്രവർത്തിക്കുന്ന സഹായി സെന്ററിലേക്ക് പട്ടികവർഗവിഭാഗത്തിൽ നിന്നും ഐ.ടി. അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്ലസ്ടുവും ഡി.സി.എയും ഡി.റ്റി.പിയും,കമ്പ്യൂട്ടറിൽ ഐ.ടി.ഐ/ പോളിടെക്നികുമാണ് യോഗ്യത. പ്രദേശവാസികളായിരിക്കണം. പ്രായം 21നും 35നും മദ്ധ്യേ.
താത്്പര്യമുളളവർ ഓഗസ്റ്റ് ഒന്നിന് രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യൂ കാഞ്ഞിരപ്പളളി മിനി സിവിൽ സ്റ്റേഷനിലെ ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 04828 202751.