മുണ്ടക്കയം കൂട്ടിക്കൽ റോഡിൽ നെന്മേനിക്ക് സമീപം ഓട്ടോ റബർ തോട്ടത്തിലേക്കു മറിഞ്ഞു
മുണ്ടക്കയം കൂട്ടിക്കൽ റോഡിൽ നെന്മേനിക്ക് സമീപം ഓട്ടോ റബർ തോട്ടത്തിലേക്കു മറിഞ്ഞു
മുണ്ടക്കയം:മുണ്ടക്കയം കൂട്ടിക്കൽ റോഡിൽ നെന്മേനിക്ക് സമീപം ഓട്ടോ റബർ തോട്ടത്തിലേക്കു മറിഞ്ഞ് അപകടം. ശനിയാഴ്ച വൈകിട്ട് എട്ടു മണിയോടുകൂടിയായിരുന്നു അപകടം.
കൂട്ടിക്കൽ ഭാഗത്തു നിന്ന് വന്ന അപ്പേ ഓട്ടോറിക്ഷ ഈട്ടി ചുവടിനു സമീപത്ത് വെച്ച് നിയന്ത്രണം വിട്ടു റബർ തോട്ടത്തിലേക്കു മറിയുകയായിരുന്നു. റോഡ് സൈഡിൽ സ്ഥാപിച്ചിരുന്നു ക്രാഷ് സ്റ്റിക്കും തകർത്ത് കൊണ്ടാണ് ഓട്ടോറിക്ഷാ റബർതോട്ടത്തിലേക്ക് മറിഞ്ഞത്. വേലനിലം സ്വദേശിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. ആരുടെയും പരിക്ക് സാരമുള്ളതല്ല