കൺസ്ട്രക്ഷൻ കമ്പനിയിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ ഉണ്ടാക്കിയ കേസിൽ രണ്ട് യുവാക്കളെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു
എരുമേലി: എരുമേലിയിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ ഉണ്ടാക്കിയ കേസിൽ രണ്ട് യുവാക്കളെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി സൗത്ത് ഭാഗത്ത് തുമ്പപ്പാറ വീട്ടിൽ വിഷ്ണു (19), സഞ്ജയ് (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർക്ക് എരുമേലി വാഴക്കാല ഭാഗത്ത് പ്രവർത്തിക്കുന്ന റെയിൻബോ കൺസ്ട്രക്ഷൻ കമ്പനി ഉടമയോടുള്ള മുൻവൈരാഗ്യം മൂലം ഇവർ കമ്പനി യാഡിൽ അതിക്രമിച്ചു കയറുകയും അവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ആക്രമിക്കുകയും ഏകദേശം മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടാക്കുകയും ആയിരുന്നു.
പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. എരുമേലി പോലീസ് സ്റ്റേഷനിലെ എസ്ഐ മാരായ ശാന്തി കെ ബാബു, അബ്ദുൽ അസീസ്, എ.എസ്. ഐ അനിൽകുമാർ, സിപിഓ മാരായ ബോബീ സുധീഷ്, അരുൺ രാജ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.