വാക്ക് തർക്കത്തിനിടെ റോഡിലേക്ക് തെറിച്ചുവീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു

വാക്ക് തർക്കത്തിനിടെ റോഡിലേക്ക് തെറിച്ചുവീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു

എരുമേലി: യുവാക്കൾ തമ്മിലുള്ള വാക്ക് തർക്കത്തിനിടെ സുഹൃത്ത് പിടിച്ചു തള്ളിയതിനെ തുടർന്ന് റോഡിൽ വീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു
എരുമേലി ഉറുമ്പിൽ പാലത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.തുമരംപാറ സ്വദേശി മല്ലപ്പള്ളി വീട്ടിൽ ബിബിൻ (19) ആണ് മരിച്ചത്. സാമ്പത്തിക വിഷയത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ സുഹൃത്തായ തുമരംപാറ സ്വദേശി കൊല്ലംപറമ്പിൽ വിഷ്ണു (25) ബിബിനെ പിടിച്ചു തള്ളുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. റോഡിലേക്ക് വീണ ബിബിന്റെ ദേഹത്തു കൂടി പിക്കപ്പ് വാൻ കയറുകയായിരുന്നു.ഉടൻതന്നെ ബിബിനെ നാട്ടുകാർ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page