കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.

വാക്ക് ഇന്‍ ഇന്‍ര്‍വ്യൂ
കാഞ്ഞിരപ്പളളി :കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ 2023-24 വര്‍ഷത്തെ “പെണ്ണിടം- കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍’’ – (പ്രോജക്ട് നമ്പര്‍ 57/24) പദ്ധതി പ്രകാരം കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റ ര്‍ ആയി പ്രവര്‍ത്തിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ 25.07.2023 രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

നിബന്ധനകള്‍:

1. അപേക്ഷകര്‍ വനിതകളായിരിക്കണം

2. സോഷ്യല്‍ വര്‍ക്ക് / സൈക്കോളജിയിലുള്ള മാസ്റ്റര്‍ ബിരുദം

3. കമ്മ്യൂണിറ്റി കൌണ്‍സിലിംഗ് തസ്തികയില്‍ ഒരു വര്‍ഷമോ അതിലധികമോ മുന്‍പരിചയം അഭികാമ്യം

4. പ്രായപരിധി 25 നും 45 നും ഇടയില്‍

5. കാഞ്ഞിരപ്പളളി ബ്ലോക്കിന്‍റെ പരിധിയിലുളളവര്‍ക്ക് മുന്‍ഗണന

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page