കായികാദ്ധ്യാപകരുടെ സംഗമം ശനിയാഴ്ച 11ന് കാഞ്ഞിരപ്പള്ളി ഹോട്ടൽ ഹിൽടോപ്പ് ഓഡിറ്റോറിയത്തിൽ നടക്കും.
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ വിവിധ സ്കുളുകളിൽ ജോലി ചെയ്യുകയും വിരമിക്കുകയും ചെയ്ത കായികാദ്ധ്യാപകരുടെ സംഗമഠ ശനിയാഴ്ച 11ന് കാഞ്ഞിരപ്പള്ളി ഹോട്ടൽ ഹിൽടോപ്പ് ഓഡിറ്റോറിയത്തിൽ നടക്കും.
ഒരു കാലത്ത് കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയെ കേരള സകൂൾ കായികരംഗത്തിൻ്റെ ഉന്നതിയിൽ എത്തിച്ച, ദേശീയ, അന്തർദേശീയ താരങ്ങളെ വളർത്തിയെടുത്ത പ്രമുഖരായ കായികാദ്ധ്യാപകരുടെ ഈ സംഗമത്തിൽ, േദ്രാണാചാര്യ കെ.പി തോമസ് മാഷ്, വോളിബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടായിരുന്ന ചാർലി ജേക്കബ്, സ്കുൾ സ്പോർട്സ് ജോയിൻ്റ് ഡയറക്ടറായിരുന്ന, ചാക്കോ ജോസഫ്, ഇ സി .ജോൺ, വി.എൻ കൃഷ്ണപിള്ള മുതലായ പ്രമുഖർ ഉൾപ്പെടെ 70 ൽ പരം, റിട്ടയർ ചെയ്ത, കായികാദ്ധ്യാപകരും, അദ്ധ്യാപികമാരും പങ്കെടുക്കും. ചടങ്ങിൽ 80 വയസ്സു കഴിഞ്ഞ അംഗങ്ങളെ പ്രത്യേകം ആദരിക്കുO ‘
മുൻ ദേശീയ അദ്ധ്യാപക അവർഡ് ജേതാവ് കെ.വി.ദേവസ്യാ സെക്രട്ടറി ആയിട്ടുള്ള കമ്മറ്റി പ്രസ്തുത സംഗമത്തിന് നേതൃത്വം നൽകുo .