സ്വാതന്ത്ര്യ സമര സേനാനി എം.കെ. രവീന്ദ്രൻ മാങ്കുഴിയിലിനെ ആദരിച്ചു
കാഞ്ഞിരപ്പള്ളി: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനി എം.കെ. രവീന്ദ്രൻ മാങ്കുഴിയിലിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ ബിജു ജി. നായർ പൊന്നാട അണിയിച്ച് ആദരിച്ചു. സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കണമെന്ന സർക്കാർ നിർദേശത്തിന്‍റെ ഭാഗമായാണ് താലൂക്കിലെ ജീവിച്ചിരിക്കുന്ന ഏക സ്വാതന്ത്ര്യ സമര സേനാനിയായ രവീന്ദ്രൻ മാങ്കുഴിയിലിനെ ജില്ലാ കളക്ടർക്കുവേണ്ടി ഡപ്യൂട്ടി തഹസിൽദാർ കോരുത്തോട്ടിലെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി ആദരിച്ചത്. ചടങ്ങിൽ സ്വാതന്ത്ര്യ സമര സേനാനിയുടെ കുടുംബാംഗങ്ങൾ, കോരുത്തോട് വില്ലേജ് ഓഫീസർ ജയ് മാത്യു, താലൂക്കിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു