ഏയ്‌ഞ്ചൽവാലി,പാമ്പാവാലി ബ്ലോക്ക് നമ്പർ 82 ,ആദ്യ കരമടച്ച് എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി
ഏയ്‌ഞ്ചൽവാലി,പാമ്പാവാലി ബ്ലോക്ക് നമ്പർ 82 ,ആദ്യ കരമടച്ച് എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി
എരുമേലി. ഏയ്ഞ്ചൽവാലി ,പമ്പാവാലി മേഖലയിലെ കുടിയേറ്റ കർഷകരുടെ പതിറ്റാണ്ടുകളുടെ ആവിശ്യത്തിന് ഫലപ്രാപ്തി. ഇനി ഇവർക്കും തങ്ങളുടെ ഭൂമിക്ക് കരമടക്കാം. ജില്ലയിലെ പുതിയ ബ്ലോക്ക് 82 ആയി പമ്പാവാലി , ഏയ്ഞ്ചൽവാലി ഇടം പിടിക്കുകകയാണ്. ഏയ്ഞ്ചൽവാലി മേഖലയിൽ നിന്നും അദ്യം കരമടച്ചത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണിയാണ്
മേഖലയിൽനിന്നും 650 ഓളം പേർക്കാണ് പട്ടയം ലഭ്യമായിട്ടുള്ളത്. ദിവസേന 10 പേർക്ക് വീതം കരമടക്കാനാവും. പ്രേത്യേക വില്ലേജ് ഓഫീസർ. വില്ലേജ് ഓഫീസർ എന്നിവർക്ക് ഒരുപോല സ്ഥലം മാറ്റം വന്നതാണ് കാലത്തമസത്തിന് ഒരു കാരണമാകുന്നത്.
പതിറ്റാണ്ടുകൾക് മുൻപ് ഗ്രോ മോർ ഫുഡ് പദ്ധതി പ്രകാരം വാസമുറപ്പിച്ചവരുടെ പിൻതലമുറക്കാരാണ് ഇന്നുള്ളത്. ഇവർക്ക് പട്ടയം നൽകിയിരുന്നില്ല. പട്ടയമില്ലാത്തത് മൂലം ഏറെ ബുദ്ധിമുട്ടുകളാണ് പ്രദേശവാസികൾ അനുഭവിച്ചുപോന്നിരുന്നത്. ബാങ്കുകളിൽ നിന്ന് ലോൺ സൗകാര്യമൊ സ്വന്തം ഭൂമിയിലെ മരങ്ങൾ മുറിച് വീട് പണിയുന്നതിനോ കൃഷികൾ നടത്തുന്നതിനോ പ്രതിബന്ധങ്ങൾ ഏറെ ആയിരുന്നു. ഇതിനെല്ലാം ഇതോടെ പരിഹാരം ആവുകയാണ്.ഗ്രാമ പഞ്ചായത്ത് ഏയ്ഞ്ചൽവാലി, പാമ്പാവാലി വാർഡുകളാണ് പുതിയ ബ്ലോക്കിൽ ഉള്ളത്