സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
എരുമേലി :കാഞ്ഞിരപ്പള്ളി – എരുമേലി ദേശീയപാതയിൽ കുറുവാ മൂഴി ജംഗഷനിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.എരുമേലി സ്വദേശി റ്റി അശോക് കുമാർ,മുക്കൂടുതറ കൊല്ലമുള സ്വദേശി അഗസ്ത്യൻ ബോബൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി 26 മൈൽ മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലിനാണ് സംഭവം.എരുമേലിയിൽ നിന്നും കോട്ടയത്തേക്ക്പോകുകയായിരുന്ന സ്വകാര്യ ബന്നും -വിഴിക്കത്തോട് കുറുവാമൂഴി ഭാഗത്ത് നിന്നും എരുമേലിയിലേക്ക് വരുകയായിരുന്ന സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്.