മുണ്ടക്കയത്തെ കുടിവെള്ള പദ്ധതിയുടെ ശുദ്ധജല പ്ലാന്റിനുള്ള 63 സെന്റ് സ്ഥലം കൈമാറി
മുണ്ടക്കയത്തെ കുടിവെള്ള പദ്ധതിയുടെ ശുദ്ധജല പ്ലാന്റിനുള്ള സ്ഥലം കൈമാറി
മുണ്ടക്കയം.: ജല വിഭവ വകുപ്പുവിന്റെ ജലജീവന്‍ മിഷന്‍ 178 കോടി രൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന മുണ്ടക്കയം -കോരുത്തോട് കുടിവെള്ള പദ്ധതിയുടെ ജലശുദ്ധീകരണ പ്ലാന്റിനുള്ള 63 സെന്റ് സ്ഥലം ഹാരിസണ്‍ മലയാളം എസ്റ്റേറ്റിന്റെ അധീനതയിലുള്ള വെള്ളനാടി എസ്റ്റേറ്റില്‍ നിന്നും വിട്ടു നല്‍കിയതിന്റെ സമ്മതപത്രം കൈമാറി. എസ്റ്റേറ്റ് മാനേജര്‍ ഷിജില്‍ നമ്പ്യാര്‍ അഡ്വ: ‘ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍എം എല്‍ എ ,പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് എന്നിവര്‍ക്കാണ് കൈമാറിയത്. കൈമാറ്റ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാരതീഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി ആര്‍ അനുപമ, ഇതര ജനപ്രതിനിധികള്‍,പൊതുപ്രവര്‍ത്തകര്‍, എസ്റ്റേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
മുണ്ടക്കയം മൂരിക്കയത്തു നിര്‍മ്മിക്കുന്ന തടയണയില്‍ വെള്ളം ശേഖരിച്ചു, അവിടെ നിന്നും പമ്പ് ചെയ്ത് ശുദ്ധീകരണ പ്ലാന്റില്‍ കൊണ്ടുവരുന്ന വെള്ളം ശുചീകരിച്ച ശേഷം മുണ്ടക്കയം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള 7 ഓവര്‍ഹെഡ് ടാങ്കിലും, കോരുത്തോട് പഞ്ചായത്തിലെ 5 ഓവര്‍ഹെഡ് ടാങ്കിലും, വെള്ളം സംഭരിച്ച് മുണ്ടക്കയം പഞ്ചായത്തിലെ പതിനാറായിരം വീടുകളിലും കോരുത്തോട് പഞ്ചായത്തിലെ 4000 വീടുകളിലും ശുദ്ധജലം എത്തിക്കും.
മണിക്കൂറില്‍ മൂന്നുലക്ഷം ലിറ്റര്‍ വെള്ളം ശുചീകരിക്കുന്ന പ്ലാന്റ് ആണ് നിര്‍മ്മിക്കാന്‍ പോകുന്നത്. ഗുണമേന്മ യുള്ള വെള്ളം ലഭ്യമാക്കി കുടിവെള്ള പ്രശ്‌നത്തിനു ശാശ്വത പരിഹാരം ആവുന്ന പദ്ധതിയുടെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നു എം എല്‍ എ അറിയിച്ചു