കൊമ്പുകുത്തിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം
കൊമ്പുകുത്തിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം കോരുത്തോട്: കോരുത്തോട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കൊമ്പുകുത്തിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ശനിയാഴ്ച അർദ്ധരാത്രിയിൽ എത്തിയ കാട്ടാന കോച്ചേരിയിൽ സാബുവിന്റെ പുരയിടത്തിലെ തെങ്ങുകൾ നശിപ്പിച്ചു.
കഴിഞ്ഞദിവസങ്ങളിലും ഇവിടെ കാട്ടാനയുടെ ആക്രമണം ഉണ്ടായിരുന്നു. തുടർച്ചയായ അക്രമങ്ങൾ ഉണ്ടായിട്ടും വനംവകുപ്പിൽ നിന്നും നടപടി ഒന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു https://youtu.be/RZMgYf3smLA