MDMA യും കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
പാലാ : മാരക മയക്ക് മരുന്ന് ഇനത്തിൽപ്പെട്ട MDMA യും കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ, പാളയം ഭാഗത്ത് പനക്കച്ചാലിൽ വീട്ടിൽ ജെറിൻ പി. ടോമിനെയാണ് (22) പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാപോലീസ് മേധാവി കെ.കാർത്തിക്കിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത് . ഇയാളുടെ പക്കൽ നിന്നും 0.55ഗ്രാം MDMA യും 33ഗ്രാം കഞ്ചാവും പോലീസ് കണ്ടെത്തി.
പോലീസ് പാലാ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ , എസ്.ഐ ബിനു. വി.എൽ, എ.എസ്.ഐ. ബിജു.കെ.തോമസ്, പോലീസ് ഉദ്ദ്യോഗസ്ഥരായ രഞ്ജിത്ത്, ശ്രീജേഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി