ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പൂര്‍ത്തിയാകുന്നതിന് മുമ്പേ ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ കുഴികള്‍
ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പൂര്‍ത്തിയാകുന്നതിന് മുമ്പേ ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ കുഴികള്‍. മഴയെത്തുടര്‍ന്ന് ടാറിംഗിനടിയില്‍ നിന്ന് ഉറവ പോലെ വെള്ളം വന്നതോടെയാണ് റോഡ് തകര്‍ന്നത്. വേലത്തുശേരിയില്‍ മൂന്നിടങ്ങളില്‍ ഈ വിധം റോഡ് തകര്‍ന്നിട്ടുണ്ട്.എന്നാല്‍, നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങള്‍ അല്ലെന്നും ടൈല്‍ പാകി കുഴി അടയ്ക്കുമെന്നുമാണ് പൊതുമരാമത്ത് വകുപ്പ് നല്‍കുന്ന വിശദീകരണം. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഒരു മാസം മുമ്പാണ് ആഘോഷപൂര്‍വം റോഡ് തുറന്ന് നല്‍കിയത്. ഉദ്ഘാടന ശേഷമുള്ള ആദ്യ മഴയില്‍ തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ ഇനിയങ്ങോട്ട് എന്താകും എന്ന ആശങ്കയിലാണ് നാട്ടുകാര്‍ക്ക്. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ മതിയായ പഠനം നടത്താതെയാണ് റോഡ് ടാര്‍ ചെയ്തത് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.