പ്രളയത്തിൽ തകർന്ന ഏന്തയാർ-മുക്കുളം പാലത്തിന് 4 കോടി 78 ലക്ഷം രൂപയുടെ ഭരണാനുമതി
മുണ്ടക്കയം : പ്രളയത്തിൽ തകർന്ന ഏന്തയാർ-മുക്കുളം പാലത്തിന് 4 കോടി 78 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
2021 ലെ മഹാപ്രളയത്തിൽ പാലം തകർന്നതോടെ മുക്കുളം,വെമ്പ്ലി, വടക്കേമല, ഉറുമ്പിക്കര തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ഏറെനാളായി ദുരിതത്തിലായിരുന്നു. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാലം തകർന്നതോടുകൂടി ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. അതുമൂലം മുക്കുളത്തു നിന്നും നാല് കിലോമീറ്ററിലധികം ചുറ്റി സഞ്ചരിച്ചാണ് ആളുകൾ ഏന്തയാറിലെത്തിയിരുന്നത്. ഇത് വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.