കോട്ടയം ജില്ല കളക്ടർ വി വിഘ്നേശ്വരി എരുമേലിയിൽ സന്ദർശനം നടത്തി
കോട്ടയം ജില്ല കളക്ടർ വി വിഘ്നേശ്വരി എരുമേലിയിൽ സന്ദർശനം നടത്തി
എരുമേലി: ദിവസങ്ങളായി തുടർന്ന് മഴയിൽഎരുമേലി പഞ്ചായത്തിലെ വെള്ളപ്പൊക്ക ബാധ്യത പ്രദേശങ്ങൾ കോട്ടയം ജില്ല കളക്ടർ വിഘ്നശ്വരി ഐ എ എസ്സന്ദർശിച്ചു.പമ്പാനദിക്ക് ‘കുറുകെ നിർമ്മിച്ചിട്ടുള്ള മൂക്കൻപെട്ടി കോസ് വേ, എരുത്വാപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വീട്ടമ്മയുടെ വീട്, ബൈപ്പാസ് നിർമ്മാണം ബന്ധപ്പെട്ട് റോഡിന്റെ സംരക്ഷണ സംരക്ഷണ ഭിത്തി തകർന്ന പൊര്യൻമല എന്നീ പ്രദേശങ്ങളാണ് കളക്ടർ സന്ദർശിച്ചത് . മൂക്കൻപട്ടിയിൽ വെള്ളപ്പൊക്കം രൂക്ഷമായാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം നൽകി. നാട്ടുകാരുമായി ചർച്ചയും നടത്തി. ഒഴുക്കിൽപ്പെട്ട സിന്ധു മനോജിന്റെ വീടാണ് സന്ദർശിച്ചത് . പുതിയ വീട് നിർമ്മിക്കുന്നതിന് സമീപത്തായി സംരക്ഷണഭിത്തി കെട്ടണമെന്ന് ഇവർ ആവശ്യപ്പെട്ടു. മേഖലയിലെ വെള്ളപ്പൊക്ക ദുരിതം സംബന്ധിച്ച് സർക്കാരിനെ അറിയിക്കുമെന്നും കളക്ടർ പറഞ്ഞു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വൈസ് പ്രസിഡന്റ് ഇ ജെ ബിനോയ്, പഞ്ചായത്ത് അംഗങ്ങളായ ലിസി സജി, അനിത സന്തോഷ്, പ്രകാശ് പള്ളിക്കൂടം എന്നിവരും കളക്ടർക്കൊപ്പം സ്ഥലങ്ങൾ സന്ദർശിച്ചു. കാഞ്ഞിരപ്പള്ളി തഹസിൽദാർ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്നിവരും ഒപ്പം ഉണ്ടായിരുന്നു.