കണ്ണിമല പൗവ്വത്തുപടിയില്‍ കാട്ടാനയുടെ സാന്നിദ്ധ്യം
കണ്ണിമലയില്‍ കാട്ടാനയുടെ സാന്നിദ്ധ്യം
മുണ്ടക്കയം: കണ്ണിമലയില്‍ കാട്ടാനയുടെ സാന്നിദ്ധ്യം.ബുധനാഴ്ച പുലര്‍ച്ചെ കണ്ണിമല പൗവ്വത്ത്പടി പുളിക്കല്‍ അപ്പിയുടെ പുരയിടത്തിലാണ് ആനയെത്തിയതിന്റെ സൂചനകള്‍ കണ്ടത്.
പറമ്പിലെ വാഴകള്‍ നശിപ്പിച്ചിട്ടുണ്ട്. പറമ്പിനോട് ചേര്‍ന്ന് ആനയുടെ വിസര്‍ജ്ജന അവശിഷ്ടങ്ങള്‍(പിണ്ഡം) കണ്ടതോടുകൂടിയാണ് നാട്ടുകാര്‍ ആനയെന്നുറപ്പിച്ചത്.സമീപത്തെ കയ്യാലയിലൂടെ ആന കയറിപോയതിന്റെ ലക്ഷണങ്ങളുമുണ്ട്. ഏറെ അകലയല്ലാത്ത പുലിക്കുന്ന് തേക്കുംകൂപ്പില്‍ നിന്നും ആനയെത്തുവാനാണ് സാദ്ധ്യതയുള്ളത്.