400 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു

ചിത്രം സാങ്കല്പികം

 

400 കിലോഗ്രാം നിരോധിത
പ്ലാസ്റ്റിക് പിടിച്ചെടുത്തു

കോട്ടയം: മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ടൗണിലെ കടകളിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 400 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. തുടർനടപടികൾക്കായി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് കൈമാറി. ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, പോലീസ് വകുപ്പ്, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page