കാഞ്ഞിരപ്പള്ളി എസ് എച്ച് ഓ സുനില്‍ തോമസിന് സ്ഥാനചലനം

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി എസ് എച്ച് ഓ സുനില്‍ തോമസിന് സ്ഥാനചലനം.അമല്‍ജ്യോതി വിഷയം കൈകാര്യം ചെയ്തതിലടക്കമുള്ള സംഭവവികാസങ്ങളാണ് സുനില്‍ തോമസിന്റെ പെട്ടെന്നുള്ള സ്ഥലംമാറ്റത്തിന് പിന്നിലെന്നാണ് സൂചന,അമല്‍ജ്യോതി കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തപ്പോള്‍ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുവാന്‍ പോലും എസ് എച്ച് ഓ തയാറായിരുന്നില്ല. ഇദ്ദേഹം അമല്‍ജ്യോതി കോളേജിന്റെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഓഫീസറെപ്പോലെയാണ് പെരുമാറുന്നതെന്നു പോലും ഒരു വേള പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.പ്രാഥമിക പരിശോധനകള്‍ പോലും നടത്താതെ ഫേസ്് ബുക്കിലെ വ്യാജ ഐ ഡി യ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തതും ഇദ്ദേഹമാണ്.ഇത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. നിര്‍മ്മല്‍ ബോസ് ആണ് പുതിയ കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍.

 

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page