മുണ്ടക്കയത്തെ സഹോദരങ്ങള്‍ തമ്മിലുള്ള അടിപിടിയെതുടര്‍ന്നുള്ള മരണം.അസ്വാഭിക മരണത്തിന് കേസെടുത്തു.കൂടുതല്‍ നടപടികള്‍ ….

മുണ്ടക്കയത്തെ സഹോദരങ്ങള്‍ തമ്മിലുള്ള അടിപിടിയെതുടര്‍ന്നുള്ള മരണം.അസ്വാഭിക മരണത്തിന് കേസെടുത്തു.കൂടുതല്‍ നടപടികള്‍ ….

മുണ്ടക്കയം: മുണ്ടക്കയം മൈക്കോളജിയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന് അനുജന്‍ മരിക്കാനിടയായ സംഭവത്തില്‍ നിലവില്‍ അസ്വഭാവിക മരണത്തിന് മുണ്ടക്കയം പോലീസ് കേസെടുത്തു.നാളെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം തീരുമാനിക്കുമെന്ന് മുണ്ടക്കയം പോലീസ് ഹൗസ് ഓഫീസര്‍ ഷൈന്‍ കുമാര്‍ ന്യൂസ് മുണ്ടക്കയത്തോട് പറഞ്ഞു.സഹോദരനുമായുള്ള അടിപിടിക്കിടെ മുണ്ടക്കയം വരിക്കാനി മൈക്കോളജി ഭാഗത്ത് താമസക്കാരായ തോട്ടക്കര വീട്ടില്‍ രാജപ്പന്റെ മകന്‍ രഞ്ജിത് ആണ് മരിച്ചത്. അതേ സമയം സംഭത്തിന് ശേഷം ഓടി രക്ഷപ്പെട്ട മരിച്ച വ്യക്തിയുടെ സഹോദരന്‍ അജിത്തിനായി അന്വേഷണം തുടരുകയാണ്‌

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page