അവര്‍ പാടുകയാണ് വീണ്ടും….. ജീവിത സായാഹ്നത്തില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് കാഞ്ഞിരപ്പള്ളിയിലെ വയോജന സൗഹൃദസംഘം

കാഞ്ഞിരപ്പള്ളി:’മാണിക്യവീണയുമായി മനസ്സിലെങ്ങും തുടങ്ങിയ ഒട്ടേറെ ഗാനങ്ങൾ ആലപിച്ച് രണ്ടാം ഞായറും നാലാം ഞായറും ഇവർ ഒത്തുചേരും.വാർധക്യത്തിൻ്റെ ആകുലതയും രോഗവും വിഷമങ്ങളും സാമ്പത്തിക പ്രതിസന്ധികൾ ഇതിനൊക്കെ അവധി കൊടുത്ത് കാഞ്ഞിരപ്പള്ളി നഗരത്തിലും പരിസര പ്രദേശങ്ങളിലും ഒക്കെയുള്ള നാൽപതോളം മുതിർന്ന പൗരൻമാരാണിവർ.

സുവർണ്ണ സംഗീതത്തിൻ്റെ തൂവൽ സ്പർശം എന്ന മുദ്രാവാക്യമുയർത്തി വാർധക്യകാലത്ത് ജീവിതം ഉല്ലാസകരമാക്കുകയാണ് ഇവരുടെ ലക്ഷ്യം.
55 വയസു മുതൽ 87 വയസ് വരെയുള്ള വർ ഈ കൂട്ടത്തിലുണ്ട്. ഒൻപതു വർഷം മുമ്പാണ് ഇത് ആരംഭിച്ചത്.ബാബു പൂതക്കുഴിയാണ് ഈ സംഘടനയുടെ ഡയറക്ടർ.എം എ നാസറുദ്ദീൻ മoത്തിൽ, ജോബി കുരുവിള കരിക്കാട്ടു പറമ്പിൽ, പ്രഫ: ജോബി മംഗലത്തു കരോട്ട്, പ്രഫ. ഡെന്നീസ് മൈക്കിൾ പള്ളിപ്പുറത്തുശേരി, പത്മകുമാരി ചിറക്കടവ്, സിബി മൈക്കിൾ പഴയിടം തുടങ്ങിയവർ തുടക്കം മുതലേ ഇതിൻ്റെ നേതൃത്വനിരയിലുണ്ട്.കാഞ്ഞിരപ്പള്ളി കുരിശുകവലയ്ക്ക് സമീപമുള്ള ബാങ്ക് എംപ്ലോയിസ് ക്ലബ്ബിലാണ് എല്ലാ മാസവും രണ്ടും നാലും ഞായറാഴ്ച ക ളിൽ ഒത്തുചേർന്ന് ഗാനങ്ങൾ ആലപിക്കുക.87 വയസുള്ള ഡോ: ജോസഫ് വർക്കി ആലയ്ക്കാപറമ്പിലും റിട്ട അധ്യാപകൻ ജേക്കബ് തോമസ് പുലിക്കുന്നേലും പാട്ടു പാടാൻ മുൻപന്തിയിലുണ്ട്. ഈ സംഘം നൂറോളം വേദികളിൽ ഗാനമേള അവതരിപ്പിച്ചു കഴിഞ്ഞു. തങ്ങൾക്കു മാകാം പാട്ടു പാടാൻ ഈ സംഘത്തിലെ എല്ലാവരും പറയുന്നു.വിവിധ മേഖലകളിൽ നിന്നും വിരമിച്ചവരാണ് എല്ലാവരും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page