വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ ശിൽപശാല
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ ശിൽപശാല സമകാലിന ഇന്ത്യൻ രാഷ്ട്രീയം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ആർ.രഘുനാഥൻ ഉദ്ഘാടനം ചെയ്തു. പൊൻകുന്നം മഹാത്മാ ഗാന്ധി ടൗൺ ഹാളിൽ വെച്ച് നടന്ന ശിൽപശാലയിൽ യൂണിയൻ ജില്ലാ പ്രസിഡണ്ട് ലാലിച്ചൻ ജോർജ് അദ്ധ്യക്ഷനായി.വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ഇഖ്ബാൽ സംഘടനയും, സംഘാടനവും എന്ന വിഷയത്തിലും,സി.ഐ.ടി.യു ജില്ലാ ജോ. സെക്രട്ടറി അഡ്വ.ഡി. ബൈജു വർഗീയതക്കെതിരെ ഐക്യവും സമരവും എന്ന വിഷയത്തിലും ക്ലാസുകൾ നയിച്ചു.യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി ആൻ്റണി,സിപിഐ (എം) വാഴൂർ ഏരിയാ സെക്രട്ടറി വി.ജി.ലാൽ, ഐ.എസ്.രാമചന്ദ്രൻ, വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ ജന.സെക്രട്ടറി അഡ്വ.എം.എ.റിബിൻ ഷാ,സംസ്ഥാന കമ്മറ്റിയംഗങ്ങളായ മുകേഷ് മുരളി, പി.എ.മൻസൂർ, സലീന മജീദ്, കെ.ടി.സുരേഷ് എന്നിവർ പ്രസംഗിച്ചു. .എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി തുടങ്ങിയ പരീക്ഷകളിലും മറ്റ് വിവിധ മേഖലകളിലും പ്രാഗൽഭ്യം തെളിയിച്ച വഴിയോര കച്ചവട തൊഴിലാളി കുടുംബാംഗങ്ങൾക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.