കനകപ്പലം വനമേഖലയോട് ചേർന്ന റോഡരികിൽ ട്രാപ്പ് കാമറകൾ സ്ഥാപിച്ച് വനം വകുപ്പ്
rep.image
എരുമേലി: വൻതോതിൽ മാലിന്യം തള്ളുന്ന കനകപ്പലം വനമേഖലയോട് ചേർന്ന റോഡരികിൽ ട്രാപ്പ് കാമറകൾ സ്ഥാപിച്ച് വനം വകുപ്പ്. പ്ലാച്ചേരി മുതൽ കനകപ്പലം വരെയുള്ള റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷമാണ് വിവിധയിടങ്ങളിലായി കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. മലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് എതിരെ വന്യജീവി സംരക്ഷണ നിമയമടക്കമുള്ള കുറ്റകൃത്യങ്ങൾ ചുമത്തി കേസെടുക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. വാഹനങ്ങളടക്കം പിടിച്ചെടുത്ത് കടുത്ത ശിക്ഷാ നടപടികൾ സ്വീകരീക്കും.
എരുമേലി – റാന്നി റോഡിൽ വനമേഖലയോട് ചേർന്ന ആളൊഴിഞ്ഞ പ്രദേശങ്ങളിൽ വൻതോതിലാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. അറവുമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളുമടക്കം പ്രദേശങ്ങളിൽ തള്ളുന്നത് പതിവായി. പല തവണ വനപാലകർ മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ വീണ്ടും മാലിന്യക്കൂമ്പാരങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നതോടെ വനം വകുപ്പ് അധികൃതർ കാമറകൾ സ്ഥാപിച്ചത്.