ഈരാറ്റുപേട്ടയിൽ കത്തിക്കുത്തിൽ യുവാവ് മരിച്ചു

പാലാ :ഈരാറ്റുപേട്ട യ്ക്കടുത്ത് കളത്തുകടവിന് സമീപം വെട്ടിപ്പറമ്പിൽ കുത്തേറ്റ് യുവാവ് മരിച്ചു.എറണാകുളം സ്വദേശി ലിജോയാണ് കൊല്ലപ്പെട്ടത്ത്. സംഭവത്തിൽ ലിജോയുടെ മാതൃ സഹോദരൻ മുതുകാട്ടിൽ ജോസ് കുഞ്ഞ് എന്ന് ജോസ് പോലീസ് പിടിയിൽ. നിരവധി ക്രിമിനൽ കേസിൽ പ്രതികളാണ് ഇരുവരും. മോഷണ കേസിൽ ശിക്ഷ കഴിഞ്ഞു പുറത്ത് ഇറങ്ങിയതേ ഒള്ളൂ ജോസ്. കുടുബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. വെട്ടിപ്പറമ്പിൽ വെച്ച് ഇരുവരും വാക്ക് തർക്കത്തിൽ ഏർപെടുകയും ജോസ് ലിജോയെ രണ്ടു തവണ കുത്തുകയുമായിരുന്നു തുടർന്ന് കത്തിയുമായി നടന്ന് പോയ ജോസിനെ പോലീസ് പിടികൂടുകയായിരുന്നു. ലിജോയ് ഈരാറ്റുപേട്ടയിലുള്ള സ്വാകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page