ചോറ്റി പാലാമ്പടം സ്കൂളിനുള്ളിലെ മോഷണശ്രമം : ഒരാൾ അറസ്റ്റിൽ
ചോറ്റി പാലാമ്പടം സ്കൂളിനുള്ളിലെ മോഷണശ്രമം : ഒരാൾ അറസ്റ്റിൽ
ഇടക്കുന്നം ചോറ്റി പാലാമ്പടം എൽ.പി സ്കൂളിൽ മോഷണശ്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം ചെളിക്കുഴി ഭാഗത്ത് പാറയിൽ പുരയിടം വീട്ടിൽ ബെന്നിമോൻ .പി (34) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രിയോടുകൂടി ചോറ്റി പാലാമ്പടം എൽ.പി സ്കൂളിന്റെ ഓഫീസ് റൂമിന്റെ താഴ് തല്ലി തകർത്ത് അകത്തുകയറി ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന തടി അലമാര കുത്തിപ്പൊളിച്ച് മോഷണശ്രമം നടത്തുകയായിരുന്നു.
സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളാണ് മോഷണശ്രമം നടത്തിയതെന്ന് കണ്ടെത്തുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് മുണ്ടക്കയം സ്റ്റേഷനിൽ 4 ക്രിമിനൽ കേസുകൾ നിലവിലുണ്ട്.