എരുമേലി സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിൽ
കാഞ്ഞിരപ്പള്ളി:കേരളത്തിലെ ഏറ്റവും വിസ്തൃതൃതമേറിയ വില്ലേജുകളിലൊന്നായ എരുമേലി തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിൽ .
അഡ്വ: സെബാസ് റ്റൻകുളത്തുങ്കൽ എം എൽ എ പ്രത്യേക താൽപര്യമെടുത്ത് പൊതുമരാമത്തുവകുപ്പു മന്ത്രി അഡ്വ: പി എ റിയാസുമായി ചർച്ച നടത്തിയതിനെ തുടർന്ന് എരുമേലിയിലെ സർക്കാർ ഗസ്റ്റ് ഹൗസ് കവാടത്തിൽ അനുവദിച്ച സ്ഥലത്താണ് അൻപതുലക്ഷത്തോളം രൂപ ചെലവിൽ പുതിയ വില്ലേജ് ഓഫീസ് നിർമ്മിച്ചിട്ടുള്ളത്. എരുമേലി പഞ്ചായത്തിലെ 23 വാർഡുകളും ഉൾപ്പെടുന്ന ഈ വില്ലേജിൻ്റെ പ്രവർത്തന പരിധി 45 കിലോമീറ്റർ ചുറ്റളവിലാണ്.
നിലവിൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത് പ്രൈവറ്റ് ബസ് സ്റ്റാൻഡിനോ ട നു ബ ന്ധിച്ചുള്ള വ്യാപാര സമുച്ചയത്തിലെ ഒന്നാം നിലയിലാണ്. പ്രായമായവർക്കും മറ്റും ഇവിടെ നടകയറിയെത്തുവാൻ വലിയ ബുദ്ധിമുട്ടാണ്. 1250 ചതുരശ്രയടി വിസ്തീർണ്ണമുള്ള പുതിയ ഓഫീസിൽ എത്തുന്നവർക്ക് ഇരിക്കാൻ പ്രത്യേക സ്ഥലമുണ്ടാക്കും.സംസ്ഥാന നിർമ്മിതികേന്ദ്രം നിർമ്മിക്കുന്ന ഈ മന്ദിരത്തിന് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് തറക്കല്ലിട്ടത്. പണിയുടെ പുരോഗതി വിലയിരുത്തുവാൻ കഴിഞ്ഞ ദിവസം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഇവിടെയെത്തി.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എസ് കൃഷ്ണകുമാർ ,എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ, അംഗങ്ങളായ തങ്കമ്മ ജോർജുകുട്ടി, വി ഐ അജി, അനുശ്രീ സാബു എന്നിവരും ഒപ്പം ഉണ്ടായിരുന്നു.