ഈരാറ്റുപേട്ട തീക്കോയിൽ മാർമല അരുവിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.
ഈരാറ്റുപേട്ട തീക്കോയിൽ മാർമല അരുവിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.
ബാംഗ്ലൂർ പി.ഇ.എസ് കോളേജ് വിദ്യാർത്ഥി അമലേഷാണ് മരിച്ചത്.
ബാംഗ്ളൂരിൽ നിന്നും വാഗമണ്ണിലേക്കെത്തിയ 5 അംഗ വിനോദ സഞ്ചാര സംഘം തിരിച്ചു പോരും വഴി ആണ് മാർമല അരുവിയിൽ കുളിക്കാൻ ഇറങ്ങിയത്.
അമലേഷ് കാൽവഴുതി മുങ്ങി പോകുകയായിരുന്നു.
ഒപ്പമുള്ളവർ ബഹളം വെച്ചതോടെ നാട്ടുകാരും, ഫയർഫോഴ്‌സും എത്തി ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
മൃതദേഹം പാല ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.