പാറത്തോട്ടില്‍ സ്‌കൂളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം
പാറത്തോട്ടില്‍ സ്‌കൂളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം
പാറത്തോട്: പാറത്തോട്ടില്‍ മോഷണ പരമ്പര.പാറത്തോട്ടിലും ചോറ്റിയിലുമായി നാലു കടകളിലും ഒരു സ്‌കൂളിലുമാണു മോഷണം നടന്നത്. ഒരു കടയില്‍ നിന്ന് 2000 രൂപ മോഷണം പോയിട്ടുണ്ട്. .ചോറ്റി പാലാമ്പടം എല്‍ പി സ്‌കൂളിലും ചോറ്റി കവലയിലെ 2 കടകളിലും മോഷണശ്രമങ്ങളാണ് ഉണ്ടായത്. പാലാമ്പടം സ്‌കൂളിന്റെ പൂട്ട് തകര്‍ത്തു. ഫയലുകള്‍ എല്ലാം അലങ്കോലപ്പെടുത്തി. പാറത്തോട് പള്ളിപ്പടിയില്‍ സ്‌പെയര്‍പാര്‍ട്‌സ് കടയിലെ മേശ കുത്തിത്തുറന്ന് 2000 രൂപ മോഷ്ടിച്ചു.മരുന്നുവിതരണ സ്ഥാപനത്തിന്റെ ഗോഡൗണിലെ മേശ കുത്തിത്തുറന്നു വാരിവലിച്ചിട്ട നിലയിലാണ്. ഇവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.കടകളില്‍ ഷട്ടര്‍ പൂട്ടിയിരുന്ന താഴ് തകര്‍ത്താണു മോഷ്ടാടാക്കല്‍ അകത്തു കടന്നത്.