എരുമേലിയിൽ വീണ്ടും മോഷണം
എരുമേലി: എരുമേലിയിൽ വീണ്ടും മോഷണം. എരുമേലി പ്രൈവറ്റ് ബസ്റ്റാൻഡിലെ ലോട്ടറി കടയിൽ നിന്നും പതിനായിരം രൂപയുടെ 300 ലോട്ടറി മോഷണം പോയി.ഇന്ന് രാവിലെ സംഭവം.രാവിലെ 9 മണിയോടെ കട തുറന്നിട്ടിട്ട് പാഴ്സൽ വാങ്ങാനായി ഉടമ പോയ സമയത്താണ് ലോട്ടറി മോഷണം പോയതെന്നും കടയുടമ പറഞ്ഞു. ഈ സമയം ഒരാൾ കടക്കുള്ളിൽ കയറി ഇറങ്ങി പോകുന്നതായും സിസിടിവി ദൃശ്യങ്ങൾ ഉണ്ട് .മോഷണം സംബന്ധിച്ച് കടയുടമ എരുമേലി പോലീസിൽ പരാതി നൽകി.കഴിഞ്ഞ ഒരു മാസത്തിനിടെ എരുമേലി ടൗണിൽ അടക്കം നിരവധിമോഷണങ്ങളാണ് നടന്നത്