ഇടതു സർക്കാർ അഴിമതിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് :സജിമഞ്ഞക്കടമ്പിൽ
ഇടതു സർക്കാർ അഴിമതിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് :സജിമഞ്ഞക്കടമ്പിൽ
പൊൻകുന്നം:
കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതി സർക്കാരാണ് പിണറായി സർക്കാരെന്നും, എങ്ങനെയാണ് അഴിമതി നടത്തേണ്ടത് എന്ന് മന്ത്രിമാർ ഗവേഷണം നടത്തി കൊണ്ടിരിക്കുകയാണെന്നും യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
എ ഐ ക്യാമറ അഴിമതിയും, കെ ഫോൺ അഴിമതിയും , മാർക്ക് ലിസ്റ്റ് തട്ടിപ്പും , വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണവും , അഴിമതികൾ മൂടിവെക്കാൻ സെക്രട്ടറിയേറ്റിലെ ക്യാമറ തകർക്കലും, ഫയൽ കത്തിക്കലും , മരുന്ന് ഗോഡൗണിന് തീയിടലും ഉൾപ്പടെ നടത്തിക്കൊണ്ട് കേരളത്തിലെ ജനങ്ങളെ ഇടതു സർക്കാർ കൊള്ളയടിക്കുകയാണന്നും സജി പറഞ്ഞു.
ഇടതു സർക്കാരിൻ്റെ കീഴിൽ നടക്കുന്ന അഴിമതി തുറന്നു കാട്ടാൻ യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പൊൻകുന്നത്ത് യുഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി ജീരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സി വി തോമസുകുട്ടി, പ്രൊഫസർ റോണി കെ ബേബി, പി എം സലിം, തോമസ് കുന്നപ്പള്ളി, അഡ്വ. അഭിലാഷ് ചന്ദ്രൻ,അഡ്വ. എസ് എം സേതുരാജ് പ്രസാദ് ഉരുളികുന്നം,,ജയകുമാർ കുറിഞ്ഞിയിൽ,ജോജി മാത്യു,,ഓ എം ഷാജി സുനിൽ സീബ്ലൂ, , സനോജ് പനക്കൽ, സേവൃർ മൂലകുന്ന്, ബാബുരാജ് തകടിയേൽ, ദിലീപ് ചന്ദ്രൻ,ബിനു കുന്നുംപുറം,അരുൺ തോമസ്, ലാജി തോമസ് , പി ജെ സെബാസ്റ്റ്യൻ, തോമസ്കുട്ടി പൂതകുഴി,എബിൻ പയസ്, ബിജുമുണ്ടുവേലി തുടങ്ങിയവർ പ്രസംഗിച്ചു.