എരുമേലി കരിങ്കല്ലുമൂഴി സ്ഥിരം അപകടമേഖലയാവുന്നു. ചരക്ക് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാകുന്നു
എരുമേലി കരിങ്കല്ലുമൂഴി സ്ഥിരം അപകടമേഖലയാവുന്നു. ചരക്ക് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാകുന്നു
എരുമേലി: എരുമേലി കരിങ്കല്ലുമൂഴി സ്ഥിരം അപകടമേഖലയാവുന്നു. ചരക്ക് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാകുന്നു
കഴിഞ്ഞ ദിവസം പാറമടയില്‍ നിന്നും ലോഡുമായി വന്ന ടോറസ് ലോറി തൊട്ടു മുന്നില്‍ ലോഡുമായി പോയ ലോറിയില്‍ ഇടിച്ച് അപകടമുണ്ടായി. ഇരു വാഹനങ്ങളും മാറ്റുന്നത് വരെ സമാന്തര പാതകളിലൂടെ ഗതാഗതം പോലിസ് വഴിതിരിച്ചുവിട്ടു. ഒരു കിലോമീറ്റര്‍ അകലെ പാറമടകള്‍ പ്രവര്‍ത്തനം ആയതോടെയാണ് ഭാര വാഹനങ്ങളുടെ സഞ്ചാരം ദിവസവും ഇപ്പോള്‍ പതിവായത്. ഇതോടെ ഒട്ടേറെ അപകടങ്ങളാണ് ഇതിനോടകം സംഭവിച്ചിട്ടുള്ളത്. കരിങ്കല്ലുമുഴിയില്‍ വളവിലെ. ഇറക്കത്തിലും കയറ്റത്തിലും ഭാര വാഹനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുന്നതാണ് അപകടമാകുന്നത്.
ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളും കയറ്റം കയറുന്ന വാഹനങ്ങളും ഒരേ സമയം വളവില്‍ എത്തിയാല്‍ ഈ ഭാഗത്ത് റോഡിന് വീതി കുറവായത് മൂലം വാഹനങ്ങള്‍ നേര്‍ അഭിമുഖമാണെത്തുക. പെട്ടന്ന് വെട്ടിക്കുന്നതും ബ്രേക്ക് ചെയ്യുന്നതുമെല്ലാം അപകടത്തിന്റെ വക്കിലാണെത്തുന്നത്. വളവില്‍ വീതി കുറവായതിനാല്‍ വലിയ വാഹനങ്ങള്‍ തിരിഞ്ഞു പോകാന്‍ റോഡിന്റെ മറുവശം ചേര്‍ക്കേണ്ടി വരുന്നത് മൂലം എതിരെ വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാനാവില്ല. കയറ്റം ദുര്ഘടമായതിനാല്‍ ക്ലേശിച്ച് സഞ്ചരിക്കുന്ന വലിയ വാഹനങ്ങളും ചരക്ക് കയറ്റിയ വാഹനങ്ങളും കയറ്റത്തില്‍ വെച്ച് നില്‍ക്കുന്നത് പതിവായ ഈ ഭാഗത്ത് പലപ്പോഴും അപകടം ഒഴിവാകുന്നത് ഭാഗ്യം കൊണ്ടാണ്. അതേസമയം വളവ് കഴിഞ്ഞാല്‍ റോഡ് രണ്ടായി തിരിയുകയാണ്. കയറ്റം കയറുന്ന വാഹനങ്ങളും ഇറക്കമിറങ്ങുന്ന വാഹനങ്ങളും ഈ ഭാഗത്ത് രണ്ട് പാതയില്‍ സഞ്ചരിച്ച് പാതകള്‍ കൂടിച്ചേരുന്ന കയറ്റത്തിന്റെ അവസാന ഭാഗത്ത് ഉടനെ വീണ്ടും നേര്‍ അഭിമുഖമെത്തുന്നു. ഇവിടെയും അപകട സാധ്യത കൂടുതലാണ്.